എനിക്കുമുണ്ട് , നിനക്കുമുണ്ട്
അവള്‍ക്കുമുണ്ട്, അവനുമുണ്ട്-
അതിനുമുണ്ട് ഒരു ലോകം
വലിയ ലോകം, വലുതിനു ചെറുതായ ലോകം
ചെറിയ ലോകം, ചെറുതിന് വലുതായ ലോകം.
ഞാന്‍ ചിരിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ല
ഞാന്‍ കരയുന്നത് അവര്‍ക്ക് സഹിക്കയില്ല-
ഞാന്‍ മിണ്ടാതിരുന്നാല്‍ പ്രശ്നം-
മിണ്ടിപ്പോയാലും പ്രശ്നം;
നാലു ചുവരിന്റെ ചെറിയ ലോകത്തില്‍ അവരെന്നെ ഒതുക്കി, ജയിച്ചു!
അതിരുകളില്ലാ ചിന്താലോകത്തില്‍ ഞാന്‍ എന്നും സ്വതന്ത്രന്‍,
അവരുടെ സങ്കല്‍പ്പ ലോകമെന്തു ശുഷ്കം, കഷ്ടം!
പഠിക്കേണ്ട, ജോലിക്ക് പോകേണ്ട,
കല്യാണത്തിനും അടിയന്തിരത്തിനും കൂടേണ്ട
പതിവായ് കുളിക്കേണ്ട, മുറ്റമടിക്കേണ്ട
തുണി അലക്കേണ്ടാ, പാചകം ചെയ്യേണ്ടാ
ഉത്തമ പുത്രന്റെ കടമക്കടലില്‍ കിടന്നു-
ഉഴറേണ്ട, അഭിപ്രായ തീയില്‍പ്പെട്ടു സ്വയം എരിയേണ്ട
എനിക്കും എന്റെ ആലസ്യ നിശ്വാസങ്ങള്‍ക്കും ഇത് വലിയ ലോകം
എനിക്കും എന്റെ ഉണങ്ങിയ അത്താഴ വറ്റു ചുമക്കുന്ന -
ചോനല്‍ ഉറുമ്പിനും ഇത് അത്ഭുതങ്ങളുടെ ബ്റിഹത് ലോകം
ഒരു ലോകം, ചെറിയ ലോകങ്ങളില്‍ വലിയ ലോകങ്ങള്‍ ഒളിഞ്ഞിരിപ്പൂ,
വലിയ ലോകങ്ങളില്‍ ചെറിയ ലോകങ്ങളുടെ മന്ത്രമിരിപ്പൂ !
No comments:
Post a Comment