Tuesday 13 November 2012

Netholi peera vattichathu

ആവശ്യമുള്ള സാധനങ്ങള്‍ :-
നെത്തോലി ( ചിലയിടത്ത് കൊഴുവ എന്ന് പറയും),  
പുളിഞ്ചിക്ക ( ഇലിമ്പിക്ക) (പുളിഞ്ചിക്കക്ക് പകരം പച്ച മാങ്ങയോ വടക്കന്‍ പുളിയോ ചേര്‍ക്കാം), 
തേങ്ങ തിരുകിയത്, 
ചുമന്നുള്ളി,
ഇഞ്ചി, 
പച്ചമുളക്, 
മുളകുപൊടി, 
മഞ്ഞള്‍ പൊടി,
 ഉപ്പ്
പാചക രീതി:-
നെത്തോലി തലയും വാലും നുള്ളി ഉപ്പിട്ട് തേച്ചു കഴുകി വയ്ക്കുക. പച്ചമുളകും ഇഞ്ചിയും, ചുമന്നുള്ളിയും ചതച്ചത് ഒരു മണ്‍ ചട്ടിയില്‍ ഇടുക. ഇതില്‍ തേങ്ങ മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ചതച്ചത് ഇട്ടു നല്ലപോലെ ഞരടുക. ഇതിനു മുകളില്‍ പുളിഞ്ചിക്ക അരിഞ്ഞതും  നെത്തോലി വൃത്തി ആക്കിയതും ഇട്ടു പാകത്തിന് ഉപ്പും ചേര്‍ത്ത് കുറച്ചു വെള്ളവും ചേര്‍ത്ത് കലക്കി നല്ലത് പോലെ വറ്റിച്ചെടുക്കുക. കറിവേപ്പില ചേര്‍ത്ത് ഇറക്കി വയ്ക്കാം. നെത്തോലി പീര വറ്റിച്ചത് റെഡി. 

No comments:

Post a Comment